Saturday, July 27, 2024
HomeKeralaകണ്ണൂരില്‍ കലുങ്കിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള 8 നാടന്‍ബോംബുകള്‍ കണ്ടെത്തി

കണ്ണൂരില്‍ കലുങ്കിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള 8 നാടന്‍ബോംബുകള്‍ കണ്ടെത്തി

ണ്ണൂര്‍ : കലുങ്കിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള നാടന്‍ബോംബുകള്‍ കണ്ടെത്തി. കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് എട്ട് ബോംബുകള്‍ കണ്ടെത്തിയത്.

ഇവ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച്‌ പോലീസ് നിര്‍വീര്യമാക്കി.

ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം നടത്തുന്നതിന്‍രെ ഭാഗമായിട്ടാണ് പൊലീസ് കര്‍ശന പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 1300-ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ഞായറാഴ്ചയാണ് ഉപരാഷ്ട്രപതി കേരളത്തില്‍ എത്തിയത്. ഇവിടെ നിന്ന് ങ്കളാഴ്ച ഉച്ചയ്ക്കാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കണ്ണൂരിലെത്തുന്നത്. അധ്യാപികയായിരുന്ന പാനൂര്‍ ചമ്ബാട്ടെ രത്‌നാ നായരെ സന്ദര്‍ശിക്കാനായാണ് ഉപരാഷ്ട്രപതി കണ്ണൂരില്‍ വരുന്നത്. ച്ചയ്ക്ക് 1.05-ന് വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം പാനൂരിലെ അധ്യാപികയുടെ വീട്ടിലെത്തും.

RELATED ARTICLES

STORIES

Most Popular