Wednesday, May 1, 2024
HomeIndiaപള്ളിപ്പുറം വാഹനാപകടത്തില്‍ മരണം നാലായി

പള്ളിപ്പുറം വാഹനാപകടത്തില്‍ മരണം നാലായി

തിരുവനന്തപുരം : അമിതവേഗത്തിലെത്തിയ കെഎസ്‌ആര്‍ടിസി ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി.കല്ലമ്ബലം നാലുമുക്ക് കാരൂര്‍കോണത്ത് പണയില്‍ വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു (23) ആണ് മരിച്ചത്.ദിവസങ്ങളായി ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.അനുവിന്റെ നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, അമ്മ ശോഭന (41), ഓട്ടോഡ്രൈവര്‍ സുനില്‍ (40) എന്നിവര്‍ അപകടം നടന്ന അന്ന് തന്നെ മരിച്ചിരുന്നു.

നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ ആദ്യം മരിച്ചത്. മണമ്ബൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോയില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ചുകയറുകയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular