Thursday, May 2, 2024
HomeIndiaപതിനഞ്ചുകാരി ജീവനൊടുക്കിയ സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

പതിനഞ്ചുകാരി ജീവനൊടുക്കിയ സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി രാഖിശ്രീ (15) ജീവനൊടുക്കിയത് പ്രദേശവാസിയായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പെണ്‍കുട്ടിയുടെ പിതാവ്.
പുളിമൂട് സ്വദേശിയായ 28 കാരന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും, ബസ് സ്റ്റോപ്പില്‍ വെച്ച്‌ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ രാഖിശ്രീയെ കഴിഞ്ഞ ദിവസമാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും വന്ന യുവാവാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.ഇക്കഴിഞ്ഞ 15-ാം തീയതി രാഖിശ്രീയെ തടഞ്ഞുനിര്‍ത്തി എന്നോടൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നിന്റെ ജീവിതം നശിപ്പിച്ചു കളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു.

നമുക്ക് നിയമനടപടി സ്വീകരിക്കാമെന്നും മകളോട് ധൈര്യമായിരിക്കാന്‍ പറഞ്ഞതായും രാഖിശ്രീയുടെ അച്ഛന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മകള്‍ ജീവനൊടുക്കിയത്. ആറുമാസം മുമ്ബ് സ്‌കൂളില്‍ നടത്തിയ ക്യാമ്ബില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular