Saturday, July 27, 2024
HomeIndiaപ്രതിപക്ഷ സഖ്യ രൂപീകരണം: നിതീഷ് കുമാര്‍- രാഹുല്‍ ഗാന്ധി ചര്‍ച്ച ഇന്ന്

പ്രതിപക്ഷ സഖ്യ രൂപീകരണം: നിതീഷ് കുമാര്‍- രാഹുല്‍ ഗാന്ധി ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള തിരക്കിട്ട മുന്നൊരുക്കങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രതിപക്ഷ സഖ്യത്തെ കോണ്‍ഗ്രസ് നയിക്കുന്നതില്‍ എ.എ.പിക്ക് എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ ചര്‍ച്ചകള്‍ക്കായി നേതൃത്വം നല്‍കുന്നത്. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് കെജ്‌രിവാളിന് ക്ഷണമില്ലായിരുന്നു. ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങള്‍ നിതീഷ് കുമാറും കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

പട്‌നയില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം നടത്തും. ജൂണ്‍ ആദ്യവാരത്തില്‍ യോഗം നടത്താനാണ് തീരുമാനം. ഇതിന്റെ തിയ്യതി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കാന്‍ കൂടിയാണ് നിതീഷ് കുമാര്‍ എത്തുന്നത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍് അസൗകര്യമറിയിച്ചതുകൊണ്ടാണ് പ്രതിപക്ഷ യോഗം വൈകിയത്.

RELATED ARTICLES

STORIES

Most Popular