Saturday, July 27, 2024
HomeIndiaഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു: പുതിയ പാര്‍ലമെന്റ് മന്ദിരം വളയും

ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു: പുതിയ പാര്‍ലമെന്റ് മന്ദിരം വളയും

ന്യൂഡല്‍ഹി : നീതിക്കായി ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു. മെയ്‌ 27നുള്ളില്‍ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വനിതകള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വളയുമെന്ന് പ്രഖ്യാപിച്ചു.

എന്നാല്‍ താന്‍ നുണ പരിശോധനയ്ക്ക് തയാറെന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 23നാണ് താരങ്ങള്‍ തങ്ങളുടെ സമരം വീണ്ടും ആരംഭിച്ചത്. സമരം ഒരു മാസം തികയുമ്ബോഴും ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കുവാന്‍ ഡല്‍ഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ സമരം ശക്തമാക്കുകയാണ് താരങ്ങള്‍.

മെയ് 27നുള്ളില്‍ ബ്രിജ് ഭൂഷന്റര്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ 28ന് പുതിയ പാര്‍ലിമെന്റ് മന്ദിരം വനിതകള്‍ വളയും. മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകള്‍ ജന്തര്‍മന്തറില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ വൈകീട്ട് 4 മണിക്ക് ഇന്ത്യാ ഗേറ്റിനു മുന്‍പില്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിക്കാനും നീക്കമുണ്ട്.

RELATED ARTICLES

STORIES

Most Popular