Saturday, April 20, 2024
HomeEntertainmentപിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ചും സ്നേഹ ചുംബനമേകിയും മോഹന്‍ലാലും സുചിത്രയും; പൊന്നാട അണിയിച്ച്‌ ലിജോ പെല്ലിശ്ശേരി

പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ചും സ്നേഹ ചുംബനമേകിയും മോഹന്‍ലാലും സുചിത്രയും; പൊന്നാട അണിയിച്ച്‌ ലിജോ പെല്ലിശ്ശേരി

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാലിന്റെ അറുപത്തിമൂന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.

വലീയ ഗംഭീരത്തോടെയാണ് മലയാളികള്‍ ഓരോരുത്തരും താരത്തിന്‍രെ പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.


ഭാര്യ സുചിത്രയ്ക്കും സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച്‌ പിറന്നാള്‍ മധുരം പങ്കിട്ടും കേക്ക് മോഹന്‍ലാലിന് വായില്‍ വച്ച്‌ നല്‍കിയും സ്നേഹ ചുംബനം നല്‍കിയുമാണ് പിറന്നാല്‍ ആഘോഷിച്ചത്. ഒടുവില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ പൊന്നാട അണിയിച്ച്‌ ആദരിക്കുന്നുമുണ്ട്.


പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും മോഹന്‍ലാല്‍ നന്ദി അറിയിച്ചിട്ടുണ്ട്. “ഇന്ന് എനിക്കായി പകര്‍ന്ന എല്ലാ ആശംസകള്‍ക്കും ഊഷ്മളമായ ചിന്തകള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാന്‍ ഒരു നിമിഷം ചെലവഴിക്കുന്നു.


ഈ ജീവിതത്തില്‍ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഞാന്‍ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും”, എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്.


ഹം ഫൌണ്ടേഷന്‍ നടത്തിവരുന്ന ‘ഏഞ്ചല്‍സ് ഹട്ട്’ എന്ന സംരക്ഷണ കേന്ദ്രത്തിലെ കുട്ടികള്‍ക്കൊപ്പവും താരം പിറന്നാള്‍ ആഘോഷിച്ചിരുന്നു.


ലിജോ ജോസ് പെല്ലിശ്ശരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനാക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. നിലവില്‍ ചെന്നൈയില്‍ ആണ് ഷൂട്ട് പുരോഗമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular