Saturday, July 27, 2024
HomeIndiaകോവിഡ്: 24 മണിക്കൂറിനിടെ മരിച്ചത് ആറുപേര്‍

കോവിഡ്: 24 മണിക്കൂറിനിടെ മരിച്ചത് ആറുപേര്‍

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ ആറുപേര്‍ കോവിഡ് മൂലം മരിച്ചു. ഇന്ന് രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏഴുമരണങ്ങളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതില്‍ ഒരു മരണം കേരളത്തില്‍ മുന്‍പ് നടന്നതാണ്. പിന്നീട് കോവിഡ് മൂലമാണെന്ന് തരിച്ചറിഞ്ഞ് കോവിഡ് പട്ടികയിലേക്ക് മാറ്റിയതാണ്. ഇതോടെ ആകെ മരണങ്ങള്‍ 5,31,839 ആയി ഉയര്‍ന്നു.

473 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകള്‍ 7,623 ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ 0.02 ശതമാനം പേര്‍ക്കാണ് നിലവില്‍ രോഗമുള്ളത്. രോഗശമന നിരക്ക് 98.80 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

RELATED ARTICLES

STORIES

Most Popular