Friday, April 26, 2024
HomeIndiaനോട്ടുമാറല്‍: ബാങ്കുകള്‍ക്ക് നിര്‍ദേശവുമായി ആര്‍ബിഐ

നോട്ടുമാറല്‍: ബാങ്കുകള്‍ക്ക് നിര്‍ദേശവുമായി ആര്‍ബിഐ

ന്യൂഡല്‍ഹി : 2000 രൂപയുടെ നോട്ടുകള്‍ മാറുന്നതില്‍ ബാങ്കുകള്‍ക്ക് നിര്‍ദേശവുമായി ആര്‍ബിഐ. നോട്ടുകള്‍ മാറാനായെത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ബാങ്കിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത തരത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ജനങ്ങള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങളും വെള്ളം ഉള്‍പ്പെടെയുള്ളവയും ലഭ്യമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ഓരോ ദിവസവും നോട്ടുകള്‍ മാറുന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ആര്‍ബിഐ പറഞ്ഞിട്ടുള്ള മാതൃകയില്‍ എല്ലാ ബാങ്കുകളും സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്നും നോട്ടുകള്‍ മാറാന്‍ സാധിക്കും. സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനായി അനുവദിച്ചിട്ടുള്ള സമയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular