Saturday, December 2, 2023
HomeKeralaതിരുവനന്തപുരത്ത് ഒന്നര കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരത്ത് ഒന്നര കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിൻകരയില്‍ നിന്നും ഒന്നര കിലോയോളം വരുന്ന കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. ബീമാപള്ളി സ്വദേശിയായ മുഹമ്മദ് സിറാജ്, നെയ്യാറ്റിൻകര സ്വദേശിയായ നന്ദു തുടങ്ങിയവരാണ് എക്സൈസിന്റെ പിടിയിലായത്.

നിരവധി പോലീസ് കേസുകളിലെ പ്രതികളാണ് ഇരുവരും.

ഒന്നര കിലോയോളം വരുന്ന കഞ്ചാവ് കടത്തുന്നതിനിടെ വെള്ളിയാഴ്ചയാണ് 26 വയസ്സുള്ള ബീമാപള്ളി സ്വദേശി മുഹമ്മദ് സിറാജ്, നെയ്യാറ്റിൻകര സ്വദേശി നന്ദു തുടങ്ങിയവര്‍ എക്സൈസ് പിടിയിലാകുന്നത്. അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മരിയാപുരം ഗവണ്‍മെൻറ് ഐടിഐക്ക് സമീപത്ത് വെച്ച്‌ പിടികൂടിയത്. കഞ്ചാവ് കടത്തിയതിന് അടക്കം നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും.

മുഹമ്മദ് സിറാജിനെതിരെ വലിയതുറ തുമ്ബ പൂന്തുറ തിരുവല്ലം പോലീസ് സ്റ്റേഷനുകളിലായി ക്രിമിനല്‍ കേസുകള്‍ അടക്കം 15 ഓളം കേസുകള്‍ ഉണ്ട്. കണ്ണൻ എന്നു വിളിക്കുന്ന നന്ദുവിനെ 2022ല്‍ ചെന്നൈ റെയില്‍വേ പോലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. 12 കിലോ കഞ്ചാവാണ് അന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular