Saturday, July 27, 2024
HomeKeralaകൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിച്ച്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു

കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിച്ച്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു

യനാട് : പനമരം വരദൂരില്‍ കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. താഴെ വരദൂര്‍ പ്രദീപിന്റെ (സമ്ബത്ത്) മകന്‍ അഖില്‍ (25) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലാണ് അപകടം. താഴെവരദൂര്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് എത്തിയ കാര്‍ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

അപകടത്തെ തുടര്‍ന്ന് നാട്ടുക്കാര്‍ ഉടൻ തന്നെ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച അഖിലിന്റെ പിറന്നാളായിരുന്നു. ഇതിന്റെ ഭാഗമായി കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിക്കാൻ പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പ്രമീള. ആതിര ഏക സഹോദരിയാണ്.

RELATED ARTICLES

STORIES

Most Popular