Monday, June 5, 2023
HomeIndiaബിജെപിയെ മുട്ടുകുത്തിക്കാന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാര്‍: കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നു

ബിജെപിയെ മുട്ടുകുത്തിക്കാന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാര്‍: കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നു

ന്ത്യയില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നതിനുള്ള നീക്കങ്ങള്‍ തകൃതി . യോഗം ചേരാനുള്ള സ്ഥലവും തീയതിയും ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു .

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരുമായി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു .

ജെഡിയു പ്രസിഡന്റ് ലലൻ സിങ്ങും ഒപ്പമുണ്ടായിരുന്നു. പട്നയില്‍ യോഗം ചേരാൻ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്ഥലവും തീയതിയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ മമത നിര്‍ദേശിച്ച സ്ഥലത്ത് യോഗം നടത്തുന്നതിനോട് യോജിപ്പില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കില്ലെന്നും ബിജെപിയെ മുട്ടുകുത്തിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular