Wednesday, May 8, 2024
HomeIndiaനായയെ പേടിച്ച്‌ മൂന്നാം നിലയില്‍ നിന്ന് ചാടി, ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയില്‍

നായയെ പേടിച്ച്‌ മൂന്നാം നിലയില്‍ നിന്ന് ചാടി, ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ് : നായ കടിക്കുമെന്ന് ഭയന്ന് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയില്‍.

ഹൈദരാബാദിലെ പഞ്ചവടി കോളനിയിലുള്ള ശ്രീനിധി അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഓണ്‍ലൈൻ ഡെലിവറി എകസിക്യൂട്ടീവ് ആയ 30 കാരൻ ഇല്യാസ് ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.

അപ്പാര്‍ട്ട്മെന്റിലെ വീട്ടില്‍ ഓണ്‍ലൈനായി വാങ്ങിയ ഉത്പന്നം എത്തിക്കാനായി വന്നതാണ് യുവാവ്. മൂന്നാം നിലയിലുള്ള വീട്ടിലെത്തിയപ്പോള്‍ ആദ്യം സ്വീകരിക്കാനെത്തിയത് വീട്ടില്‍ വളര്‍ത്തുന്ന ഡോബര്‍മാൻ ഇനത്തില്‍ പെട്ട നായയാണ്.

നായ ഇയാളെ കണ്ടതോടെ കുരക്കാൻ തുടങ്ങി. ഭയന്ന ഇല്യാസ് നായയില്‍ നിന്ന് രക്ഷപ്പെടാൻ പാരപ്പെറ്റിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി ഉത്പന്നം ഓര്‍ഡര്‍ ചെയ്ത ആളും മറ്റ് താമസക്കാരും എത്തിയെങ്കിലും ഇയാള്‍ അവരുടെ പിടിയില്‍ നിന്ന് വഴുതി താഴേക്ക് തന്നെ വീണു. നാട്ടുകാര്‍ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റായ്ദുര്‍ഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, ഡെലിവറി എക്സിക്യൂട്ടീവിന്റെ ചികിത്സാചെലവ് പൂര്‍ണമായും നായയുടെ ഉടമ നിര്‍വ്വഹിക്കണമെന്ന് തെലങ്കാന ഗിഗ് ആന്റ് പ്ലാറ്റ്ഫോംവര്‍ക്കേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.

നേരത്തെയും സമാന സംഭവം അരങ്ങേറുകയും അന്ന് നായയെ ഭയന്ന് മറ്റൊരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ 23 കാരനായ ഡെലിവറി ബോയ് മരിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular