Wednesday, April 24, 2024
HomeIndiaഡിജിറ്റല്‍ വിപ്ലവത്തില്‍ ഇന്ത്യ ലോക നേതാവായി: ലോകരാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി

ഡിജിറ്റല്‍ വിപ്ലവത്തില്‍ ഇന്ത്യ ലോക നേതാവായി: ലോകരാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിപ്ലവത്തില്‍ ഇന്ത്യ ലോക നേതാവായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനിടെ സിഡ്‌നിയില്‍ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. കോവിഡ് കാലത്ത് 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളര്‍ച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതില്‍ വലിയ സന്തോഷം. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്‌ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീര്‍ത്തിച്ചാല്‍ മതിയാവില്ല. ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരം പരസ്പര വിശ്വാസവും ബഹുമാനവുമാണ്. ജനാധിപത്യ ബോധവും ഇരുരാജ്യങ്ങളെയും ഒന്നിച്ച്‌ നിര്‍ത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular