Saturday, July 27, 2024
HomeGulfകാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലന്‍ഡിലെ സീവേള്‍ഡിലേക്ക് ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം

കാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലന്‍ഡിലെ സീവേള്‍ഡിലേക്ക് ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം

ബുദാബി : യാസ് ഐലൻഡിലെ സീവേള്‍ഡിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. ചൊവ്വാഴ്ച്ച മുതലാണ് സീവേള്‍ഡിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കി തുടങ്ങിയത്.

അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ മെയ് 20 നാണ് സീവേള്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാര്‍ക്ക് ഇവിടെയാണുള്ളത്. മൃഗങ്ങളുമായി അടുത്തിടപഴകാനും സവാരികള്‍ക്കും വിനോദത്തിനും ഷോപ്പിംഗിനുമൊക്കെയുള്ള സൗകര്യങ്ങള്‍ പാര്‍ക്കിലുണ്ട്.

അബുദാബിയിലെ യാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മറൈൻ ലൈഫ് തീം പാര്‍ക്കില്‍ 150 ഇനം പക്ഷികള്‍, മത്സ്യങ്ങള്‍, സസ്തനികള്‍, ഉരഗങ്ങള്‍ എന്നിവയും 100,000 കടല്‍ ജീവികളുമുണ്ട്. ഓരോ മേഖലകളിലെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകള്‍ അത്യാധുനിക സാങ്കേതിക വിദ്യയും മൃഗക്ഷേമത്തിനുള്ള ഉയര്‍ന്ന നിലവാരവും ഉപയോഗിച്ചാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലുതും വിസ്തൃതി ഉള്ളതുമായ മള്‍ട്ടി സ്പീഷീസ് അക്വേറിയം ആണ് ഇവിടെയുള്ളത്. 25 ദശലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഈ അക്വേറിയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അബുദാബിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ക്കനുസൃതമായാണ് സീ വേള്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്.

RELATED ARTICLES

STORIES

Most Popular