Friday, April 19, 2024
HomeUSAമോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി പ്രവാസികൾ 20 പ്രമുഖ നഗരങ്ങളിൽ ഇന്ത്യാ ഐക്യ ദിനം ആചരിക്കും

മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി പ്രവാസികൾ 20 പ്രമുഖ നഗരങ്ങളിൽ ഇന്ത്യാ ഐക്യ ദിനം ആചരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി അദ്ദേഹത്തെ സ്വാഗതം ചെയ്‌തു കൊണ്ട് ജൂൺ 18നു 20 പ്രമുഖ യുഎസ് നഗരങ്ങളിൽ ‘ഇന്ത്യ ഐക്യ ദിനം’ ആചരിക്കാൻ ഇന്ത്യൻ അമേരിക്കൻ പൗരന്മാർ തയാറെടുക്കുന്നു. അടുത്ത മാസം ഔദ്യോഗിക സന്ദർശനത്തിന് എത്തുന്ന മോദിക്കു പ്രസിഡൻറ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്നു വൈറ്റ് ഹൗസിൽ ജൂൺ 22നു അത്താഴ വിരുന്നു ഒരുക്കുന്നുമുണ്ട്.

ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി യുഎസ് പ്രസിഡന്റ് അടപ്പ പ്രസാദ് പറഞ്ഞു: “മോദിയുടെ സന്ദർശനം ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ആവേശം കൊള്ളിച്ചിരിക്കുന്നു. ഞങ്ങൾ ജൂൺ 18നു വാഷിംഗ്‌ടൺ ഡി സി യിലെ നാഷനൽ മോണുമെന്റിൽ സമ്മേളിക്കും.

“അവിടന്നു ലിങ്കൺ മെമ്മോറിയലിലേക്കു മാർച്ച് നടത്തും. ഇന്ത്യ ഐക്യ ദിനം ആചരിക്കയും മോദിജിയെ സ്വാഗതം ചെയ്യുകയും ചെയ്യും.”

ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയർ, സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ബ്രിഡ്‌ജ്‌ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും ആഘോഷം ഉണ്ടാവും. മറ്റു നഗരങ്ങൾ ബോസ്റ്റൺ, അറ്റ്ലാന്റ, ഷിക്കാഗോ, മയാമി, ടാമ്പാ, ഡാളസ്, ഹ്യുസ്റ്റൻ, ലോസ് ആഞ്ചലസ്‌, സാക്രമെന്റോ, കൊളംബസ്, സെന്റ് ലൂയിസ് എന്നിവയാണ്.

ജൂൺ 21 നു പ്രധാനമന്ത്രി വിമാനം ഇറങ്ങുമ്പോൾ ആൻഡ്രൂസ് എയർ ഫോഴ്സ് താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരു സംഘം ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ഉണ്ടാവും. നൂറു കണക്കിനു ആളുകൾ വൈറ്റ് ഹൗസിനു മുന്നിലെ ലഫായട്ടെ സ്‌ക്വയറിലും സമ്മേളിക്കും.

ജൂൺ 21നു മോദി വാഷിംഗ്‌ടൺ ഹോട്ടലിൽ എത്തുമ്പോൾ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യയുടെ സാംസ്‌കാരിക വൈജാത്യം ഉൾക്കൊള്ളുന്ന സാംസ്‌കാരിക പരിപാടികൾ വൈറ്റ് ഹൗസിനു മുന്നിൽ അവതരിപ്പിക്കും. ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ എത്തിച്ചേരും.

ജൂൺ 22 രാവിലെ വൈറ്റ് ഹൗസ് ക്ഷണിച്ച അയ്യായിരത്തോളം ഇന്ത്യൻ പ്രവാസികൾ വൈറ്റ് ഹൗസ് സൗത്ത് ലോണിൽ സമ്മേളിക്കുമെന്നു പ്രസാദ് പറഞ്ഞു. അത്രയേറെ പ്രവാസികൾ ഏതെങ്കിലും ഒരു രാജ്യത്തു നിന്ന് വൈറ്റ് ഹൗസിലേക്കു ക്ഷണിക്കപ്പെടുന്നത് ഇതാദ്യമാണ്.

2014ൽ പ്രധാനമന്ത്രിയായ ശേഷം മോദി പല തവണ യുഎസിൽ എത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പ്രസിഡന്റ് ബൈഡന്റെ ക്ഷണം സ്വീകരിച്ചു ഉഭയകക്ഷി ചർച്ചകൾക്കു 2021 സെപ്റ്റംബറിൽ ആയിരുന്നു എത്തിയത്.

Indian Americans set to celebrate Modi visit 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular