Friday, April 19, 2024
HomeUSAഇന്ത്യൻ കോൺസലേറ്റ് ന്യൂ യോർക്കിന്റെ ബീച്ചുകളിൽ ശുചീകരണം നടത്തി

ഇന്ത്യൻ കോൺസലേറ്റ് ന്യൂ യോർക്കിന്റെ ബീച്ചുകളിൽ ശുചീകരണം നടത്തി

ന്യൂ യോർക്കിൽ ഇന്ത്യൻ കോൺസലേറ്റ് കടപ്പുറം വൃത്തിയാക്കൽ നടത്തി. ജി20 ഗ്രൂപ് രാജ്യങ്ങളുടെ ആഗോള പരിപാടിയുടെ ഭാഗമായാണ് ബീച്ചുകളിൽ നിന്നു ചവറു നീക്കാൻ ഞായറാഴ്ച സന്നദ്ധ ഭടന്മാർ എത്തിയത്. കടപ്പുറത്തു കുന്നു കൂടുന്ന ചപ്പുചവറുകൾ തീര പ്രദേശങ്ങളെ മലിനമാക്കുകയും സമുദ്ര ജീവികൾക്കു ദോഷമുണ്ടാക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ജി20 ഈ പരിപാടി ആവിഷ്‌കരിച്ചത്.

ന്യൂ യോർക്കിലെ ശുചീകരണത്തിൽ ശാന്തി ഫണ്ടും സംസ്ഥാന ഉദ്യാന വകുപ്പും സഹ സ്പോൺസർമാരായി. ലോങ്ങ് ഐലൻഡിലെ തീരങ്ങളാണ് ശുചീകരിച്ചത്.

നിലവിൽ ജി20 അധ്യക്ഷ രാഷ്ട്രമായ ഇന്ത്യ ‘ഒരേ ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി’ എന്ന മുദ്രാവാക്യമാണ് ഉയർത്തിപ്പിടിക്കുന്നതെന്നു കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കടലിൽ ഒഴുകിയെത്തി പരിസ്ഥിതിക്കു ദോഷം ചെയ്യും.

ജി20 രാജ്യങ്ങളുടെ  പരിസ്ഥിതി ഗ്രൂപ് മുംബൈയിൽ ഞായറാഴ്ച മൂന്നാമത്തെ യോഗം തുടങ്ങി. അതിന്റെ ഭാഗമായി കടപ്പുറങ്ങൾ ശുചീകരിക്കുന്ന പരിപാടി 20 രാജ്യങ്ങളിലും നടത്തി. ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 30 ബീച്ചുകൾ വൃത്തിയാക്കി.

India’s NY consulate general sponsors beach cleanup for G-20 programme

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular