Friday, April 26, 2024
HomeEntertainment'മുഖം ഒളിപ്പിച്ച്‌ വയ്ക്കുന്നതെന്തിനാ! അത്രയ്ക്ക് ലോക ചുന്ദരനാണോ? ഓരോ പ്രഹസനം'; വിമര്‍ശകന് വിമര്‍ശകന് അമേയയുടെ മറുപടി

‘മുഖം ഒളിപ്പിച്ച്‌ വയ്ക്കുന്നതെന്തിനാ! അത്രയ്ക്ക് ലോക ചുന്ദരനാണോ? ഓരോ പ്രഹസനം’; വിമര്‍ശകന് വിമര്‍ശകന് അമേയയുടെ മറുപടി

ടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.

കരിക്ക് വെബ്സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും അമേയ സജീവമാണ്. തന്റെ നിരവധി ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസമാണ് താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിശേഷം അമേയ ആരാധകരുമായി പങ്കുവച്ചത്. റിങ് എക്‌സ്‌ചേഞ്ചിങ് നടന്നു എന്നറിയിച്ചു കൊണ്ട് വരനൊപ്പമുള്ള ചിത്രങ്ങളാണ് അമേയ പങ്കുവച്ചത്. ‘മോതിരങ്ങള്‍ പരസ്പരം മാറി… ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു’ എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രത്തില്‍ വരന്റെ മുഖം കാണിച്ചിരുന്നില്ല. പേരും വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ നിരവധി പേരാണ് പരിഭവം അറിയിച്ചും താരത്തെ വിമര്‍ശിച്ചും കമന്റ് ചെയ്തത്.

അതിനിടെ തന്നെ വിമര്‍ശിച്ച്‌ കമന്റ് പോസ്റ്റ് ചെയ്ത ഒരാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അമേയ. മുഖം വെളിപ്പെടുത്താൻ താല്‍പര്യം ഇല്ലാതെ ഒളിപ്പിച്ചു വയ്ക്കാൻ മാത്രം ലോക സുന്ദരനാണോ വരൻ എന്ന ഒരാളുടെ കമന്റിനാണ് അമേയയുടെ മറുപടി. തനിക്കിഷ്ടമുള്ളപ്പോള്‍ മാത്രമേ മുഖം കാണിക്കുകയുള്ളൂ എന്നും അത് ചോദിക്കാൻ നിങ്ങള്‍ക്ക് അവകാശമില്ലെന്നും താരം പ്രതികരിച്ചു. പരിഭവമറിയിച്ച്‌ നിരവധി കമന്റുകള്‍ വന്നിരുന്നെങ്കിലും, വളരെ മോശമായ രീതിയിലുള്ള യുവാവിന്റെ പ്രതികരണമാണ് അമേയയെ ചൊടിപ്പിച്ചത്. ‘നിനക്ക് നാണമില്ലേ? മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച്‌ വയ്ക്കുന്നതെന്തിനാ? അത്രയ്ക്ക് ലോക ചുന്ദരൻ ആണോ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഓരോരോ പ്രഹസനങ്ങള്‍,’ എന്നായിരുന്നു അയാളുടെ കമന്റ്. ‘ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോള്‍ എന്റെ വരന്റെ മുഖം കാണിക്കും. ഇതില്‍ നിങ്ങള്‍ക്കൊരു കാര്യവുമില്ല.’ എന്നായിരുന്നു അമേയ നല്‍കിയ മറുപടി. പിന്നാലെ അമേയയെ അഭിനന്ദിച്ച്‌ നിരവധിപ്പേരാണ് കമന്റ് ചെയ്തത്.

പേരും മുഖവും വെളിപ്പെടുത്താത്തത് ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതില്‍ മറ്റൊരാള്‍ക്ക് ഇടപെടാനാകില്ലെന്നുമാണ് അമേയയെ പിന്തുണച്ചവര്‍ പ്രതികരിച്ചത്. അതേ സമയം, വിമര്‍ശനങ്ങള്‍ കൂടിയതോടെ വിഷയത്തില്‍ അമേയ കൂടുതല്‍ വിശദീകരണം നല്‍കുകയും ചെയ്‌തു.

‘എന്റെ ഭാവി വരന്റെ മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്റേതായ സ്പെഷല്‍ ദിവസം ഒരു സര്‍പ്രൈസ് ആയി അത് വെളിപ്പെടുത്താൻ ഇരിക്കുകയാണ് ഞാൻ. അത്രയും സന്തോഷത്തോടെ ഒരു കാര്യം പോസ്റ്റ് ചെയ്യുമ്ബോള്‍ മാത്രം നാട്ടുകാര്‍ക്ക് ഇത്ര പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ സ്വകാര്യതയെ ദയവ് ചെയ്ത് മാനിക്കൂ’, എന്നായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ അമേയ കുറിച്ചത്.

അമേയ വരന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം അമേയയുടെ സുഹൃത്ത് കിരണാണ് വരൻ എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കിരണും മോതിരം മാറലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular