പാലക്കാട് ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂപ് നടത്തുന്ന പരിസ്ഥിതി ചലച്ചിത്ര മേള ‘ധ്വനി 2023 “ന്റെ പോസ്റ്ററിൻറെ പ്രകാശനം സുപ്രസിദ്ധ ചലച്ചിത്ര നടൻ ജയറാം നിർവഹിച്ചു.

അഹല്യ ഡയബറ്റിക് ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അഹല്യ പ്രതിനിധികളായ ഡോക്ടർ ആർ. വി. കെ. വർമ്മ, ഡോക്ടർ സമഹാദേവൻ പിള്ള, ഡോക്ടർ പ്രേം നാരായണൻ , ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് കെ. വി, വിൻസെന്റ് ചിത്രീകരിച്ച ഹൈക്കു ചിത്രങ്ങളുടെ പ്രദർശനവും നടത്തി. അഹല്യ ഗ്രൂപ്പിന്റെ സാരഥികളും ഇൻസൈറ്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ജൂൺ അഞ്ചു മുതൽ പത്തുവരെ അഹല്യയിൽ വെച്ച് നടക്കുന്ന പരിസ്ഥിതി ചലച്ചിത്രമേളയിൽ വുമൺ അറ്റ് വാർ, പുഴയാൽ, ഹാതിബോന്ധു , ഒറ്റാൽ, ആവാസവ്യൂഹം, ദി എലെഫന്റ്റ് വിസ്‌പേർസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
