Friday, March 29, 2024
HomeIndiaമണിപ്പൂര്‍ സംഘര്‍ഷം: സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുത്ത് അമിത് ഷാ

മണിപ്പൂര്‍ സംഘര്‍ഷം: സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുത്ത് അമിത് ഷാ

ന്യൂഡല്‍ഹി : മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് മുൻകയ്യെടുത്ത് അമിത് ഷാ. മണിപ്പൂരില്‍ സന്ദര്‍ശനം നടത്താനാണ് അമിത് ഷായുടെ തീരുമാനം.

മൂന്ന് ദിവസം മണിപ്പൂരില്‍ തങ്ങി സമാധാന ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അസം സന്ദര്‍ശനത്തിനിടെയാണ് അമിത് ഷാ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ദിവസവും മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും മണിപ്പൂരില്‍ നിരീക്ഷണം നടത്തുന്നുണ്ട്. മണിപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം വൻ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. മണിപ്പൂരിലെ കാങ്ചുക് ചിങ്കോംഗ് ജങ്ഷനില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. അഞ്ച് ഷോട്ട് ഗണ്ണുകള്‍, പ്രാദേശികമായി നിര്‍മ്മിച്ച അഞ്ച് ഗ്രനേഡുകള്‍, മൂന്ന് പെട്ടി വെടിമരുന്ന് എന്നിവയാണ് ഇന്ത്യൻ സൈന്യം കണ്ടെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular