Saturday, July 27, 2024
HomeIndiaകാമുകന്റെ സഹായത്തോടെ അനുജത്തിയെ കൊന്ന് കുഴിച്ചുമൂടി 13 കാരി

കാമുകന്റെ സഹായത്തോടെ അനുജത്തിയെ കൊന്ന് കുഴിച്ചുമൂടി 13 കാരി

വൈശാലി : ബിഹാറിലെ വൈശാലിയില്‍ 9 വയസ്സ് പ്രായമുള്ള അനുജത്തിയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി പതിമൂന്നുകാരി.

കാമുകനൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ട കാര്യം അനുജത്തി വീട്ടില്‍ പറയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയത്. ആളെ തിരിച്ചറിയാതെ ഇരിക്കാന്‍ കൃത്യം നടത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകള്‍ ഛേദിക്കുകയും തുടര്‍ന്ന് വീടിന് സമീപത്തെ പറമ്ബില്‍ കുഴിച്ചു മൂടുകയുമായിരുന്നു.

സംഭവത്തില്‍ പ്രതികളായ പെണ്‍കുട്ടിയെയും സഹായം ചെയ്ത കാമുകനെയും ബന്ധുവായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 18 വയസ്സ് പൂര്‍ത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മെയ്-15 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത് എന്നാണ് വൈശാലി പോലീസ് സൂപ്രണ്ട് രജ്ഞന്‍ കുമാര്‍ വെളിപ്പെടുത്തിയത്. വിവാഹശേഷം വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മെയ് 19 ന് വീടിന് സമീപമുള്ള വയലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായി സഹോദരിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയും കാമുകനും കൊലപാതക വിവരം തുറന്ന് പറയുന്നത്. പെണ്‍കുട്ടിയേയും കാമുകനെയും മോശം സാഹചര്യത്തില്‍ കണ്ടത് അനുജത്തി വീട്ടില്‍ പറയുമോ എന്ന് പേടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എസ്പി വ്യക്തമാക്കി. മൂര്‍ച്ചയില്ലാത്ത വസ്തു ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ കൊന്നശേഷം പെട്ടിയിലാക്കി വീട്ടില്‍ത്തന്നെ സൂക്ഷിച്ചു. മൂന്ന് ദിവസത്തിനു ശേഷം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടുകൂടിയാണ് സമീപത്തെ വയലില്‍ ഉപേക്ഷിച്ചത്.

RELATED ARTICLES

STORIES

Most Popular