Friday, April 26, 2024
HomeIndiaകുനോയില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു; അവശേഷിക്കുന്നത് ഒരെണ്ണം കൂടി

കുനോയില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു; അവശേഷിക്കുന്നത് ഒരെണ്ണം കൂടി

ഭോപാല്‍ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ രണ്ടു ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു.

നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റയുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ചത്തത്. ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി. ചൊവ്വാഴ്ച ഒരു കുഞ്ഞ് ചത്തിരുന്നു.

ദേശീയോദ്യാനത്തില്‍ 46 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ ആരോഗ്യം മോശമാകുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് കുഞ്ഞുങ്ങള്‍ ചത്തത്. 23ന് തന്നെയാണ് രണ്ട് കുഞ്ഞുങ്ങളും ചത്തത് എങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്തുവിട്ടത്.

അവശേഷിക്കുന്ന നാലാമത്തെ ചീറ്റ കുഞ്ഞ് പാല്‍പൂരിലെ വെറ്റിനറി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെ നിരീക്ഷിക്കുന്നതിനായി നമീബിയയിലേയും ദക്ഷിണാഫ്രിക്കയിലേയും വിദഗ്ധരുമായി ബന്ധപ്പെടുന്നുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന ജ്വാല മാര്‍ച്ച്‌ അവസാനത്തോടെയാണ് പ്രസവിക്കുന്നത്.

പ്രോജക്‌ട് ചീറ്റയുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു എട്ടു ചീറ്റകളെ കുനോയിലെത്തിച്ചത്. ഇതിനിടെ മൂന്നു ചീറ്റകള്‍ ചത്തു. കുനോയില്‍ എത്തിച്ച ആദ്യ ബാച്ചില്‍ എട്ടു ചീറ്റകളും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular