അമ്ബലപ്പുഴ : ജോലിക്കു പോകാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പ്പിച്ചു.
സംഭവ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ പൊലീസ് പിടികൂടി.
അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍ പൊടിമോനെയാണ് അമ്ബലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊടിമോന്‍ ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ വിരോധത്താല്‍ ആണ് ഭാര്യയുടെ മുഖത്ത് പൊടിമോന്‍ തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പൊടിമോന് വേണ്ടി വ്യാപക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കാപ്പില്‍ ഭാഗത്ത് നിന്നാണ് ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.