ബെംഗളൂരു : കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതിയെന്ന വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ് അത് നടപ്പിലാക്കാൻ തയ്യാറാവണമെന്ന് ബിജെപി എംപി പ്രതാപ് സിംഹ.
200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാര്‍ ജൂണ്‍ ഒന്ന് മുതല്‍ ഇലക്‌ട്രിസിറ്റി ബില്‍ അടയ്‌ക്കേണ്ടതില്ലെന്നും, കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കട്ടെയെന്നും മൈസൂരു എംപിയായ പ്രതാപ് സിംഹ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്ന കാര്യമാണത്. കര്‍ണാടകയില്‍ എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നായിരുന്നു വാക്ക്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിയ സാഹചര്യത്തില്‍ എല്ലാ വാഗ്ദാനങ്ങളും അതിവേഗം നടപ്പിലാക്കാൻ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധരാണെന്നും ബിജെപി നേതാവ് ഓര്‍മ്മിപ്പിച്ചു.
യാതൊരു നിബന്ധനകളും കൂടാതെ പദ്ധതികള്‍ നടപ്പിലാക്കാനും വാഗ്ദാനം നിറവേറ്റാനും പുതിയ സര്‍ക്കാരിന് ജൂണ്‍ ഒന്ന് വരെയാണ് ബിജെപി സമയം നല്‍കുക. അടുത്തമാസത്തോടെ സൗജന്യ വൈദ്യുത പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ബിജെപി പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും പ്രതാപ് സിംഹ പറഞ്ഞു.
“200 യൂണിറ്റ് വൈദ്യുതിക്ക് താഴെയാണ് നിങ്ങളുപയോഗിക്കുന്നതെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ വൈദ്യുതി ബില്‍ ദയവായി അടയ്‌ക്കരുത്. പദ്ധതി പ്രകാരം സിദ്ധരാമയ്യയ്‌ക്ക് പോലും സൗജന്യ വൈദ്യുതി ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സിദ്ധരാമയ്യ ദരിദ്രനല്ല. എന്നിട്ടും അപ്രകാരം വാഗ്ദാനം ചെയ്തുവെങ്കില്‍ ഈ പദ്ധതി എല്ലാവര്‍ക്കുമുള്ളതാണെന്നാണ് മനസിലാക്കേണ്ടത്. 200 യൂണിറ്റിന് മുകളിലാണ് നിങ്ങളുടെ വൈദ്യുതി ഉപഭോഗമെങ്കില്‍ ആദ്യത്തെ 200 യൂണിറ്റ് സൗജന്യമായി നല്‍കാൻ സര്‍ക്കാര്‍ തയ്യാറാവണം. ” ബിജെപി എംപി ആവശ്യപ്പെട്ടു.