Friday, April 19, 2024
HomeIndiaകാണാതായ പെണ്‍കുട്ടിയെ 17വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ കണ്ടെത്തി

കാണാതായ പെണ്‍കുട്ടിയെ 17വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി : 17 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാണാതായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ കണ്ടെത്തി. നിലവില്‍ 32 വയസുള്ള യുവതിയാണ് ഇവര്‍.

17 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതായി മെയ് 22ന് സീമാപുരി പൊലീസ് സ്റ്റേഷനിലെ അംഗങ്ങള്‍ക്ക് വിവരം ലഭിക്കുകയായിരുന്നുവെന്ന് ഡി.സി.പി ഷഹ്ദാര രോഹിത് മീണ പറഞ്ഞു.

2006ലാണ് പെണ്‍കുട്ടലയെ കാണാതാവുന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഗോകുല്‍പുരി സ്റ്റേഷനില്‍ തന്നെയായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

2006ല്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി യു.പിയിലെ ബലിയ ജില്ലയിലുള്ള ചെര്‍ദിഹ് ഗ്രമാത്തില്‍ ദീപക്ക് എന്നയാള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി. ലോക്ഡൗണ്‍ കാലത്ത് ദീപക്കുമായി തെറ്റിയ യുവതി ഗോകുല്‍പുരിയില്‍ വാടകവീടെടുത്ത് താമസം ആരംഭിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular