Saturday, July 27, 2024
HomeIndiaഒരു എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമകള്‍ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

ഒരു എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമകള്‍ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

പോലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ പോലും ലഹരിക്കടിമപ്പെട്ടവര്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ പറഞ്ഞു.

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നു പറച്ചില്‍. നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണു തുറന്ന് പരിശോധിക്കണം.

എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ഉള്‍പ്പെടെ മയക്കുമരുന്നിന് അടിമയായ ആള്‍ക്കാരുണ്ട്. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയായതോടെ, അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രശ്‌നത്തിലായി. ഇത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്.

ഇതു വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular