Wednesday, October 4, 2023
HomeUSAവാഷിംഗ്ടണ്‍ ഡിസി എംഎസ്എല്‍ സോക്കര്‍ ടൂര്‍ണണ്ണമെന്റില്‍ സെന്റ് ജൂഡ് വിര്‍ജീനിയ ജേതാക്കള്‍

വാഷിംഗ്ടണ്‍ ഡിസി എംഎസ്എല്‍ സോക്കര്‍ ടൂര്‍ണണ്ണമെന്റില്‍ സെന്റ് ജൂഡ് വിര്‍ജീനിയ ജേതാക്കള്‍

വാഷിംഗ്ടണ്‍ ഡിസി: തലസ്ഥാന നഗരിയിലെ സോക്കര്‍ ആരാധകരുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിര്‍ജീനിയയില്‍ വച്ച് നടത്തപ്പെട്ട  എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെന്റ് ജൂഡ് വിര്‍ജീനിയ സ്‌പോര്‍ട്ട്‌സ് ക്ലബ് ജേതാക്കളായി.
ബെസ്റ്റ് പ്ലെയറായി സെന്റ് ജൂഡിലെ റോഹനും ബെസ്റ്റ് ഗോള്‍ കീപ്പറായി നിഖിലും തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ മെഗാ സ്‌പോണ്‍സര്‍ സാംസണ്‍ പ്രോപ്പര്‍ട്ടീസിന്റെ റെക്‌സ് തോമസ് ട്രോഫികള്‍ കൈമാറി.
എം എസ് എല്‍ ഭാരവാഹികളായ സിദ്ദിഖ്, അനസ്, റെജി തോമസ്, സുജിത് എബ്രഹാം, ഷാജന്‍ , ബിപിന്‍, ദിനേഷ്  തുടങ്ങിയവര്‍ ടൂര്‍ണ്ണമന്റ് വിജയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി.
ജോയിച്ചന്‍ പുതുക്കുളം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular