Saturday, July 27, 2024
HomeKeralaമൂന്നിരുത്തിക്കാട് അംബേദ്കര്‍ സമഗ്ര ഗ്രാമവികസന ഗ്രാമം പൂര്‍ത്തിയായി

മൂന്നിരുത്തിക്കാട് അംബേദ്കര്‍ സമഗ്ര ഗ്രാമവികസന ഗ്രാമം പൂര്‍ത്തിയായി

പാലക്കാട്: കോട്ടായി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ മൂന്നിരുത്തിക്കാട് എസ്.സി കോളനിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ 50 ലക്ഷം രൂപ വിനിയോഗിച്ച്‌ അംബേദ്കര്‍ സമഗ്ര ഗ്രാമവികസന ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.

കോളനിയില്‍ 39 വീടുകളുടെ പുനരുദ്ധാരണം, പൊതുകിണര്‍ നവീകരണം, 263 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ്, 23 മീറ്റര്‍ പാര്‍ശ്വ സംരക്ഷണം എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോളനിയുടെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് മുഖ്യാതിഥിയായി. പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. കുഞ്ഞുലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ. സുന്ദരന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular