Friday, April 26, 2024
HomeKeralaകേരളത്തിന്റെ വായ്‌പാ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

കേരളത്തിന്റെ വായ്‌പാ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

കേരളത്തിന് എടുക്കാവുന്ന വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു.

കഴിഞ്ഞ വര്‍ഷത്തെ വായ്പ പരിധിയില്‍ നിന്ന് 8,000 കോടിയോളം രൂപ ഇത്തവണ കുറയും. ഇതോടെ സംസ്ഥാനത്തിന് ഈ സാമ്ബത്തിക വര്‍ഷത്തില്‍ പരമാവധി എടുക്കാന്‍ സാധിക്കുന്ന വാഴ്പ 15,390 കോടിയായി ചുരുങ്ങും. ഈ സാമ്ബത്തിക വര്‍ഷം തുടക്കത്തില്‍ സംസ്ഥാനത്തിന് 23,000 കോടി രൂപയുടെ വായ്പാ പരിധി നിശ്ചയിച്ച്‌ നല്‍കിയിരുന്നു. ഇതാണ് അനുമതിയായി എത്തിയപ്പോള്‍ ചുരുക്കിയത്.

കിഫ്ബിയുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും വായ്പകള്‍ കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ പെടുത്തിയാണ് കേന്ദ്രത്തിന്‍റെ ഈ നടപടി. വായ്പ പരിധി കുറയുന്നത് സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമാകും. ശമ്ബളവും പെന്‍ഷനും ഉള്‍പ്പെടെ നല്‍കാന്‍ ഇപ്പോള്‍ തന്നെ കടമെടുക്കുന്ന സംസ്ഥാനത്തിന് കേന്ദ്ര തീരുമാനം വന്‍ വെല്ലുവിളിയാകും.

ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്ബത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്ബത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ വാഴ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular