Saturday, July 27, 2024
HomeGulfമണിപ്പുരില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ സൈന്യത്തിന്റെ പിടിയില്‍

മണിപ്പുരില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ സൈന്യത്തിന്റെ പിടിയില്‍

ഇംഫാല്‍ : മണിപ്പുരില്‍ ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ പിടിയില്‍. ഇവരില്‍നിന്ന് ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തി.

സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ 3 ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതായി അറിയിച്ചിരുന്നു. ഇതിന് മുൻപേയാണ് സൈന്യം അക്രമികളെ പിടികൂടിയത്.

ഇംഫാലില്‍ സിറ്റി കണ്‍വെൻഷൻ സെന്റര്‍ പ്രദേശത്ത് സംശയകരമായ നിലയില്‍ നാലുപേര്‍ കാറില്‍ യാത്ര ചെയ്യുന്നുണ്ടെന്നു സുരക്ഷാസേനയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അക്രമികള്‍ പിടിയിലായത്.

കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ അക്രമികള്‍ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേരെ സൈന്യം പിന്തുടര്‍ന്ന് പിടികൂടി. ഇവരില്‍ നിന്ന് ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍ എന്നിവയും ഇൻസാസ് റൈഫിള്‍ ഉള്‍പ്പെടെയുള്ളവയും കണ്ടെടുത്തു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പുരില്‍ എത്തുന്ന അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി ശനിയാഴ്ച കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു.

RELATED ARTICLES

STORIES

Most Popular