Saturday, April 20, 2024
HomeKeralaപതിനാലുകാരിയോട് ലൈംഗികതിക്രമം നടത്തിയ യുവാവ് പിടിയില്‍

പതിനാലുകാരിയോട് ലൈംഗികതിക്രമം നടത്തിയ യുവാവ് പിടിയില്‍

ര്‍ക്കല : പതിനാലുകാരിയോട് ലൈംഗികതിക്രമത്തിന് മുതിര്‍ന്ന യുവാവ് അറസ്റ്റില്‍. വെട്ടൂര്‍ വെണ്ണിയോട് പുത്തൻവീട്ടില്‍ സന്തോഷാണ് (32) പിടിയിലായത്.കഴിഞ്ഞദിവസം രാത്രി എട്ടോടെ പെണ്‍കുട്ടി തൊട്ടടുത്തുള്ള അമ്മുമ്മയുടെ വീട്ടിലേക്ക് പോകുമ്ബോഴാണ് അത്രിക്രമ ശ്രമമുണ്ടായത്.

ഇടവഴിയില്‍ നില്‍ക്കുകയായിരുന്ന സന്തോഷ് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും ചെയ്തതായാണ് പൊലീസിന് മൊഴി നല്‍കിയത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ രാത്രിയോടെ പിടികൂടിയത്. പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular