Thursday, March 28, 2024
HomeIndiaവൈ.എസ്. ശര്‍മിളയുമായി ഡി.കെ. ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി

വൈ.എസ്. ശര്‍മിളയുമായി ഡി.കെ. ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി

ബംഗളൂരു : വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.

ശര്‍മിളയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ ബംഗളൂരുവിലെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

തെലങ്കാനയില്‍ വൈ.എസ്.ശര്‍മിളയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയുമായി (വൈ.എസ്.ആര്‍.ടി.പി) സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.

തെരഞ്ഞെടുപ്പിനു മുന്നോടിയായി വൈ.എസ്.ആര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്ന എന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular