Thursday, April 25, 2024
HomeKeralaകാപ്പ നിയമത്തെ വെല്ലുവിളിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കാപ്പ നിയമത്തെ വെല്ലുവിളിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

ചെറുതുരുത്തി : കാപ്പ ചുമത്തി നാടുകടത്തിയ ശേഷവും ചെറുതുരുത്തി മേഖലയില്‍ പ്രവേശിച്ച്‌ അക്രമങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.കുന്നംകുളം എ.സി.പി ടി.എസ്.സിനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് .

ചെറുതുരുത്തി അത്തിക്കപറമ്ബ് പാളയം കോട്ടുകാരൻ റെജീബിനെയാണ് (32) മാഹിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്. 2020ല്‍ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയും നാട് കടത്തുകയും ചെയ്തിരുന്നു.

നിയമം ലംഘിച്ച്‌ നിരോധന മേഖലയില്‍ പ്രവേശിച്ച പ്രതി ഹണി ട്രാപ്പ്, പിടിച്ചുപറി, കൊലപാതക ശ്രമം, കൊള്ള, ലഹരിവില്‍പന തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.മാഹിയിലുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐ കെ.എ. ഫക്രുദ്ദീൻ ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular