ബംഗളൂരു : കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പുകളില്‍ അന്തിമ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ജലസേചനം, ബംഗളൂരു നഗര വികസനം എന്നീ വകുപ്പുകള്‍ മാത്രമാണ് നല്‍കിയത്. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്.
വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എസ് എസ് മല്ലികാര്‍ജുനും നല്‍കി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നല്‍കിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീര്‍ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം – കുടുംബക്ഷേമ വകുപ്പും നല്‍കി.