Saturday, July 27, 2024
HomeUSAയുഎസ് വായ്പാ പരിധി : കോൺഗ്രസ് വേഗത്തിൽ വോട്ട് ചെയ്യണമെന്നു ബൈഡൻ

യുഎസ് വായ്പാ പരിധി : കോൺഗ്രസ് വേഗത്തിൽ വോട്ട് ചെയ്യണമെന്നു ബൈഡൻ

യുഎസ് വായ്പാ പരിധി സംബന്ധിച്ചു പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയും തമ്മിൽ ശനിയാഴ്ച എത്തിച്ചേർന്ന ധാരണയുടെ അടിസ്‌ഥാനത്തിൽ കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള ബിൽ മക്കാർത്തി ഞായറാഴ്ച പുറത്തു വിട്ടു. അടിയന്തരമായി ബിൽ പാസാക്കാൻ ഇരു സഭകളോടും ബൈഡൻ അഭ്യർഥിച്ചു.

അതേ സമയം ഇരു കക്ഷികളിലും ശക്തമായ എതിർപ്പുയർന്നതിനെ തുടർന്നു ബൈഡനും മക്കാർത്തിയും സ്വന്തം കോൺഗ്രസ് അംഗങ്ങളെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.

ബുധനാഴ്ചയ്ക്കകം ഇരു സഭകളിലും ബിൽ പാസാക്കി ബൈഡന്റെ മേശപ്പുറത്തു എത്തിക്കുക എന്നതാണ് ലക്‌ഷ്യം.

തിരിച്ചടവ് വീഴ്ചയുടെ ഭീഷണി ഒഴിവാക്കുന്ന ധാരണ അതിപ്രധാനമാണെന്നു ബൈഡൻ പറഞ്ഞു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥ പരുക്കേല്ക്കാതെ മുന്നോട്ടു പോകാൻ അത് അനിവാര്യമായിരുന്നു.

ബില്ലിന്റെ 99 പേജുകൾ പഠിക്കാൻ ഹൗസ് അംഗങ്ങൾക്ക് മൂന്നു ദിവസം നൽകാമെന്ന വ്യവസ്ഥയാണ് മക്കാർത്തിക്കു ഒരു പ്രശ്നം. സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കുമ്പോൾ 14 തവണ വോട്ടുകൾ തികഞ്ഞെത്താതെ വന്ന അദ്ദേഹം തീവ്ര വലതു പക്ഷ പിന്തുണ കിട്ടാൻ വച്ച വ്യവസ്ഥയാണത്.

വായ്പാ പരിധി രണ്ടു വർഷത്തേക്കു നീട്ടുന്ന ബില്ലിൽ ഫെഡറൽ ക്ഷേമ പദ്ധതികളിൽ കർശന വ്യവസ്ഥകൾ കൊണ്ടുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ കടങ്ങൾ എഴുതി തള്ളുന്ന ബൈഡന്റെ തീരുമാനം ഇല്ലാതായി എന്നാണ് മക്കാർത്തി പറയുന്നത്. അതു മൂലം $5 ബില്യൺ അമേരിക്കൻ ജനതയുടെ കൈകളിൽ എല്ലാ മാസവും എത്തും എന്നതാണ് വിജയമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇരു പക്ഷത്തിനും പ്രതീക്ഷിച്ച വിജയങ്ങളൊന്നും ഉണ്ടായില്ലെന്നു ബൈഡൻ പറഞ്ഞു. താൻ റിപ്പബ്ലിക്കൻ പാർട്ടിയുമായി ഒത്തുതീർപ്പൊന്നും ഉണ്ടാക്കിയില്ല. ബജറ്റ് ചർച്ച ചെയ്തിട്ടേയില്ല.

McCarthy releases bill after deal with Biden

RELATED ARTICLES

STORIES

Most Popular