സാൻ ഫ്രാൻസികോ: സിലിക്കോൺ വാലിക്ക് ഉത്സവമായി മുപ്പത്തിമൂന്നാമത് ജിമ്മി ജോർജ്ജ് വോളിബോൾ മത്സരങ്ങൾ സമാപിച്ചപ്പോൾ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു സെറ്റിനു പരാജയപ്പെടുത്തി ഡാളസ് സ്‌ട്രൈക്കേഴ്‌സ് കിരീടത്തിൽ മുത്തമിട്ടു.
California Blasters
ആദ്യ സെറ്റിൽ ഡാളസ് സ്‌ട്രൈക്കേഴ്‌സിന്റെ 21 പോയിന്റിനെതിരെ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റ് നേടി വിജയിച്ചപ്പോൾ കാറ്റ് ആതിഥേയരായ ബ്ളാസ്റ്റേഴ്‍സിന് അനുകൂലമെന്ന ധാരണ ഉയർന്നു .
runners up trophy
എന്നാൽ രണ്ടാമത്തെ സെറ്റിൽ ഡാളസ് ശക്തമായി തിരിച്ചടിച്ചു. അടിപതറിയ ബ്ളാസ്റ്റേഴ്‌സിനെ 19-നു എതിരെ 25 പോയിന്റിനു സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെടുത്തി.
New York Spikers
മത്സരം ഒപ്പത്തിനൊപ്പമായതോടെ കാണികളിൽ ആവേശവും പടർന്നു. ചെണ്ടമേളവും താളമേളങ്ങളും ആരവവുമുയർന്നു
പക്ഷെ മൂന്നാമത്തെ സെറ്റിലും സ്‌ട്രൈക്കേഴ്‌സ് 21 -നു എതിരെ 25 പോയിന്റിന് വിജയിച്ചതോടെ സ്ഥിതി മാറി. 2-1 സെറ്റിന് സ്ട്രൈക്കേഴ്സ് ആധിപത്യം സ്ഥാപിച്ചു.
Washington Kings
നാലാമത്തെ സെറ്റിൽ സ്‌ട്രൈക്കേഴ്‌സ് 25 പോയിന്റ് താനെന്ന നേടി. ബ്ളാസ്റ്റേഴ്സ് 19 നു അപ്പുറം കടന്നില്ല. അങ്ങനെ തുടർച്ചയായ മൂന്നു സെറ്റുകൾ നേടി സ്‌ട്രൈക്കേഴ്‌സ് വിജയകിരീടമണിഞ്ഞു.
നേരത്തെ, ആദ്യന്തം ആവേശം പകർന്ന സെമി ഫൈനലിൽ ഡാലസ് സ്ട്രൈക്കേഴ്സ് തകർപ്പൻ പ്രകടനത്തിലൂടെ വാഷിംഗ്ടൺ കിംഗ്സിസിനെ തറപറ്റിച്ചു. കാലിഫോർണിയ ബ്ലാസ്റ്റേഴ്സിനു മുന്നിൽ പിടിച്ചു നിൽക്കാൻ ന്യൂയോർക്ക് സ്പൈക്കേഴ്സിനു കഴിഞ്ഞതുമില്ല. അങ്ങനെ കാലിഫോര്ണിയയും ഡാളസും ഫൈനലിൽ കടന്നു
40 plus Finals
ക്വാർട്ടർ ഫൈനലിൽ റോക്ക്‌ലാൻഡ് സോൾഡിയേഴ്‌സിനെ ഡാലസ് സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെടുത്തി.
ഫിലഡാല്ഫിയ ഫില്ലി സ്റ്റര്‍സ് ടീം വാഷിംഗ്ടൻ കിംഗ്സിനെ നേരിട്ടപ്പോൾ കാലിഫോർണിയ ബ്ളാസ്റ്റേഴ്‌സും ഹൂസ്റ്റണും ഏറ്റുമുട്ടി. ചിക്കാഗോ കൈരളി ലയൺസും ന്യൂയോർക്ക് സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടിയപ്പോൾ ലയൺസ് പരാജയപ്പെട്ടു
ശനിയാഴ്ച രാവിലെ തുടക്കം കുറിച്ച മത്സരം പാലൊ ആല്‌ട്ടൊ മേയര്‍ ലിഡിയ കൂ ഉദ്ഘാടനം ചെയ്തു.
മത്സരങ്ങൾ കാണാൻ അമേരിക്കയുടെ നാനാഭാഗത്തുമുള്ള വോളിബോൾ പ്രേമികൾ എത്തി.
KVLNA അഥവാ കേരളാ വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ്.








