Friday, April 26, 2024
HomeKeralaദുരിതാശ്വാസ നിധി : ലോകായുക്ത വിധിയില്‍ ഇടപെടാതെ ഹൈക്കോടതി

ദുരിതാശ്വാസ നിധി : ലോകായുക്ത വിധിയില്‍ ഇടപെടാതെ ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന ഹര്‍ജി ലോകായുക്ത ഫുള്‍ബെഞ്ചിന് വിട്ട രണ്ടംഗബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ മടിച്ച് ഹൈക്കോടതി. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍ എസ് ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേയ്ക്ക് മാറ്റി. ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ 5നാണ് വാദം കേള്‍ക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം നടത്തിയെന്ന ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്ന് പരിശോധിക്കാനാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് ഫുള്‍ബെഞ്ചിന് വിട്ടത്. മന്ത്രിസഭയുടെ തീരുമാനത്തില്‍ ഇടപെടാനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഫുള്‍ബെഞ്ചിന് വിട്ടത്. ഇത് ചോദ്യം ചെയ്താണ് ശശികുമാറിന്റെ ഹര്‍ജി.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗത്തില്‍ നേരത്തെ ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തുകയും ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തി 2019 ജനുവരി 14ന് ഫുള്‍ബെഞ്ച് ഉത്തരവിട്ടതുമാണ്. വീണ്ടും ഹര്‍ജിയുടെ സാധുത പരിശോധിക്കുന്നത് ആ ഉത്തരവിനെതിരാണ്. ഇത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. വാദം കേട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചുതന്നെ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

high court not interfere in lokayukatha judgement

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular