Wednesday, April 24, 2024
HomeIndiaമധ്യപ്രദേശില്‍ കര്‍ണ്ണാടക ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

മധ്യപ്രദേശില്‍ കര്‍ണ്ണാടക ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

കര്‍ണാടകയിലെ മാജിക് മധ്യപ്രദേശിലും തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 150-ല്‍ അധികം സീറ്റുകള്‍ നേടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക മധ്യപ്രദേശിലും ആവര്‍ത്തിക്കും.

സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളില്‍ 150-ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കും- രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാര് എന്ന ചോദ്യത്തോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.

കര്‍ണ്ണാടക വിജയത്തിന്റെ ആവേശം ചോരാതെ മറ്റുസംസ്ഥാനങ്ങളിലും സംഘടനയെ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് കോണ്‍ഗ്രസ് തന്ത്രം.

rahul gandhi said karnnadaka will repeat

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular