Thursday, April 25, 2024
HomeIndiaപശ്ചിമ ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു

പശ്ചിമ ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ ബെയ്റോണ്‍ ബിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

തിങ്കളാഴ്ച പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് തൃണമൂലില്‍ ചേര്‍ന്നത്.

മുര്‍ഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള സാഗര്‍ദിഗി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബിശ്വാസ്.സിപിഐ എം അടക്കമുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ഉപതെരഞ്ഞെടുപ്പില്‍ ബെയ്റോണ്‍ ബിശ്വാസ് അന്ന് വിജയിച്ചത്.

‘‘ഞങ്ങള്‍ അദ്ദേഹത്തെ തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു!ബിജെപിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിന്. നിങ്ങള്‍ ശരിയായ പ്ലാറ്റ്ഫോം തിരഞ്ഞെടുത്തു’’വെന്നും തൃണമൂല്‍ സംസ്ഥാന കമ്മിറ്റി ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular