Friday, April 19, 2024
HomeIndiaഓരോ തീരുമാനവും ഓരോ പ്രവൃത്തിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തിലാണ് എടുക്കുന്നത് : പ്രധാനമന്ത്രി

ഓരോ തീരുമാനവും ഓരോ പ്രവൃത്തിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തിലാണ് എടുക്കുന്നത് : പ്രധാനമന്ത്രി

ല്‍ഹി : ഓരോ തീരുമാനവും ഓരോ പ്രവൃത്തിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തിലാണ് എടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും പ്രധാനമന്ത്രി . മോദി സര്‍ക്കാര്‍ 9 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ തൻ്റെ ട്വിറ്റര്‍ ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇനിയും കഠിനമായി പ്രയത്നിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ന്, ഞങ്ങള്‍ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച്‌ 9 വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍, വിനയവും കൃതജ്ഞതയും നിറഞ്ഞവനായാണ് ഞാൻ നില്‍ക്കുന്നത്. ഓരോ തീരുമാനവും ഓരോ പ്രവൃത്തിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തിലാണ് എടുക്കുന്നത്. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും.’- #9YearsOfSeva എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular