Saturday, September 23, 2023
HomeUSAലോക കേരളസഭാ അമേരിക്കന്‍ മേഖലാ സമ്മേളനം: മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും

ലോക കേരളസഭാ അമേരിക്കന്‍ മേഖലാ സമ്മേളനം: മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രി കെഎന്‍ ബാലഗോപാല്‍, നോര്‍ക റസിഡന്റ് വൈസ് ചെയര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘവുമാണ് കേരളത്തില്‍ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.

ജൂണ്‍ 9, 10, 11 തീയ്യതികളില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. നോര്‍ക്ക ഡയറക്ടര്‍മാരായ യൂസഫലി, രവി പിള്ള ,ജെ കെ മേനോന്‍, ഒ വി മുസ്തഫ എന്നിവര്‍ സമ്മേളനത്തിനായി അമേരിക്കയിലേക്കെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular