Friday, April 19, 2024
HomeIndiaഗുസ്തി താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നത്; ഇടപെട്ട് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍

ഗുസ്തി താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നത്; ഇടപെട്ട് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍

ന്യൂഡല്‍ഹി : ലൈംഗികാതിക്രമത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ ഇടപെട്ട് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മറ്റിയും(ഐ.ഒ.സി) ഗുസ്തി താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങും( യു.ഡബ്ല്യു.ഡബ്ല്യൂ).

താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐ.ഒ.സി ആവശ്യപ്പെട്ടു.

ഇതിനിടെ 45 ദിവസത്തിനകം ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി. ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് ഫെഡറേഷന്‍ താക്കീത് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നും ഫെഡറേഷന്‍ പറഞ്ഞു.

ചൊവ്വാഴ്ച്ച വൈകീട്ട് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച്‌ തല്‍ക്കാലം തിരിച്ചയക്കുകയായിരുന്നു.

ഞങ്ങള്‍ അഞ്ചുദിവസം സമയം അനുവദിക്കും. അതിനിടയില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരവുമായി തിരിച്ചുവരും- സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.

അതിനിടെ, ഇന്ത്യാ ഗേറ്റില്‍ സമരം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി പൊലിസ്, ഗുസ്തി താരങ്ങള്‍ക്ക് നോട്ടിസ് നല്‍കുമെന്നും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular