Saturday, April 27, 2024
HomeIndiaതദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ്-ഏഴ്, യു.ഡി.എഫ് -ഏഴ്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ്-ഏഴ്, യു.ഡി.എഫ് -ഏഴ്

സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഏഴ് വീതം വാര്‍ഡുകളില്‍ വിജയിച്ചു.

മറ്റുള്ളവര്‍ -4, എൻ.ഡി.എ -1. കണ്ണൂര്‍ കോര്‍പറേഷനിലെ പള്ളിപ്രം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എ. ഉമൈബ വിജയിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അജിത് രവീന്ദ്രൻ വിജയിച്ചു.

മറ്റ് വാര്‍ഡുകളിലെ ഫലം

തിരുവനന്തപുരം പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി അപര്‍ണ ടീച്ചര്‍ വിജയിച്ചു.

കൊല്ലം അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സോമരാജൻ വിജയിച്ചു.

പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് -ജെസി വര്‍ഗീസ് (യു.ഡി.എഫ്) വിജയിച്ചു.

കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തൻതോട് വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി സൂസൻ കെ സേവ്യര്‍ വിജയിച്ചു.

എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അരുണ്‍ സി. ഗോവിന്ദൻ വിജയിച്ചു.

കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം. കുമാരൻ മാസ്റ്റര്‍ വിജയിച്ചു.

പാലക്കാട് കരിമ്ബ ഗ്രാമപഞ്ചായത്തിലെ കപ്പടം വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി നീതു സുരാജ് വിജയിച്ചു.

കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍ വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചു.

കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് വാര്‍ഡ് -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അജിത മനോജ് വിജയിച്ചു.

കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡ് -യു.ഡി.എഫ് സ്ഥാനാര്‍ഥി യു. രാമചന്ദ്രൻ വിജയിച്ചു.

പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല വാര്‍ഡില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി ശോഭന വിജയിച്ചു.

ചേര്‍ത്തല നഗരസഭ പതിനൊന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രൻ എ. അജി വിജയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular