Saturday, May 4, 2024
HomeKeralaNIA Raid| പിഎഫ്‌ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ 25 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

NIA Raid| പിഎഫ്‌ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ 25 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം : പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കേരളത്തെ കൂടാതെ ബിഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റെയ്ഡ്.

കാസര്‍ഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് പരിശോധന നടക്കുന്നത്. കുഞ്ചത്തൂര്‍ മുനീറിന്റെ വീട്ടിലാണ് പരിശോധന. കേസില്‍ കുഞ്ചത്തൂര്‍ സ്വദേശി ആബിദ്
നേരത്തെ അറസ്റ്റിലായിരുന്നു. ദക്ഷിണ കന്നഡ ജില്ലയില്‍ 16 ഇടങ്ങളിലും റെയ്ഡ് തുടരുന്നു. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

നേരത്തെ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച്‌ എൻഐഎ യുടെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുല്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂര്‍, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് എൻ ഐ എ പഞ്ചായത്ത് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular