Thursday, April 25, 2024
HomeKeralaകഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍

കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്ബാവൂര്‍ : ഏഴുകിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡിഷ കണ്ഠമാല്‍ ഗുന്ധാനിയില്‍ ലൂണ നായിക്കിനെയാണ് (37) വട്ടക്കാട്ടുപടിയില്‍നിന്ന് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ഠമാലില്‍നിന്ന് കിലോക്ക് 3000 രൂപ നിരക്കിലാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്നും ഇവിടെ ഇരുപതിനായിരത്തിലേറെ രൂപക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. പ്രത്യേകം പാക്ക് ചെയ്ത് ബാഗില്‍ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം.കെ. സജീവന്‍, എസ്.ഐമാരായ ടി.ബി. ബിബിന്‍, അബ്ദുല്‍ ജലീല്‍, എസ്.സി.പി.ഒ അനീഷ് കുര്യാക്കോസ്, ഷാജി, സി.പി.ഒമാരായ അനസ്, സന്ദീപ് തുടങ്ങിയാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular