Friday, March 29, 2024
HomeIndiaപാകിസ്ഥാനിലേക്ക് മിസൈല്‍ അയച്ചു: രാജ്യത്തിന് നഷ്ടം 24 കോടി

പാകിസ്ഥാനിലേക്ക് മിസൈല്‍ അയച്ചു: രാജ്യത്തിന് നഷ്ടം 24 കോടി

ന്യൂഡല്‍ഹി : അബദ്ധത്തില്‍ പാകിസ്ഥാനിലേക്ക് മിസൈല്‍ അയച്ച സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍.

സംഭവത്തില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ വിങ് കമാന്‍ഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ അയല്‍രാജ്യവുമായുള്ള ബന്ധത്തില്‍ ഇതുമൂലം വിള്ളലുണ്ടാക്കിയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരമൊരു പാളിച്ചയിലേക്ക് വഴിവച്ചതെന്നും കേന്ദ്രം കൂട്ടിചേര്‍ത്തു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച്‌ കൃത്യമായ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ടെന്നും കേന്ദ്രം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച്‌ ഒന്‍പതിന് വൈകീട്ട് ഏഴിന് രാജസ്ഥാനിലെ വ്യോമസേനാതാവളത്തില്‍ നിന്നാണ് ആണവേതര മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക് അതിര്‍ത്തിയില്‍നിന്ന് 124 കിലോമീറ്റര്‍ ഉള്ളിലായാണ് മിസൈല്‍ പതിച്ചത്. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകള്‍ തകര്‍ന്നു. മിസൈലില്‍ സ്ഫോടകവസ്തു ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular