Friday, April 19, 2024
HomeKeralaബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക്; മുസ്ലീം സമുദായമെല്ലാം...

ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക്; മുസ്ലീം സമുദായമെല്ലാം പുറത്തേക്ക്

ബിജെപി പുനഃസംഘടന കഴിഞ്ഞതോടെ  പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് ആരംഭിച്ചു.  ന്യൂനപക്ഷങ്ങളെല്ലാം പുറത്തേക്കാണ്. തന്റെ പേരും കുടുംബപ്പേരും വച്ച് ബി ജെ പി മാര്‍ക്കറ്റിംഗ് തന്ത്രം നടത്തുകയായിരുന്നെന്ന് താഹ ബാഫഖി തങ്ങള്‍. വലിയൊരു പ്രതീക്ഷയോടെയായിരുന്നു താന്‍ ബി ജെ പിയില്‍ ചേര്‍ന്നത്, ന്യൂനപക്ഷ സമുദായത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമെന്നായിരുന്നു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ മനുഷ്യരെയല്ല സ്നേഹിക്കുന്നത്, മതത്തേയാണ്. മതങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇവരുടെ ആയുധം. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയില്‍ ചേര്‍ന്നത്.കേരളത്തിലെ ഏകദേശം തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ ബി ജെ പി വിടുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരക്കുട്ടിയാണ് താഹ ബാഫഖി തങ്ങള്‍.ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്ന താഹ ബാഫഖി ഇന്നലെയാണ് ബിജെപിയില്‍ നിന്ന് രാജി വച്ചത്.

അദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular