Friday, July 26, 2024
HomeIndiaഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഇന്ന് ഖാപ് മഹാ പഞ്ചായത്ത്

ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഇന്ന് ഖാപ് മഹാ പഞ്ചായത്ത്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും.മുസാഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് ഖാപ് പഞ്ചായത്ത് ചേരുക.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകസംഘടനകളും ഖാപ് മഹാപഞ്ചായത്തില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലായി 30ല്‍ പരം ഖാപ് നേതാക്കള്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് നരേഷ് ടികായത് അവകാശപ്പെട്ടു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരത്തില്‍ പിന്തുണയുമായി രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റിയും ഭാരതീയ കിസാന്‍ യൂണിയനും രംഗത്തുണ്ട്.

ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പടെയുള്ള സമരപ്രഖ്യാപനങ്ങള്‍ ഖാപ് പഞ്ചായത്ത് ചര്‍ച്ച ചെയ്യും. സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ബ്രിജ് ഭൂഷന്‍റെ കോലവും കത്തിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് പേര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബ്രിജ് ഭൂഷണെതിരായ പരാതി. ജനുവരിയില്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മേല്‍നോട്ട സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ യാതൊരു തീരുമാനവുമുണ്ടാകാത്ത സാഹചര്യത്തില്‍ ഏപ്രിലില്‍ ഗുസ്തിതാരങ്ങള്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular