Tuesday, April 23, 2024
HomeIndiaഅരിക്കൊമ്ബന്‍ ദൗത്യം അഞ്ചാം ദിവസത്തിലേക്ക്‌: രീക്ഷണം തുടരുന്നു

അരിക്കൊമ്ബന്‍ ദൗത്യം അഞ്ചാം ദിവസത്തിലേക്ക്‌: രീക്ഷണം തുടരുന്നു

മ്ബം: കമ്ബത്തെ വിറപ്പിച്ച അരിക്കൊമ്ബനെ മയക്കുവെടിവെച്ച്‌ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമം അഞ്ചാം ദിവസവും തുടരുന്നു.

റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ പ്രകാരം ആന ഷണ്‍മുഖനദി ഡാമിനോടു ചേര്‍ന്നുള്ള വനമേഖലയിലാണുള്ളത്. രണ്ട് ദിവസമായി ഈ മേഖലയില്‍ തുടരുകയാണ്.

തേനിയില്‍ നിന്ന് 160 വനംവകുപ്പ് ഉദ്യോഗസ്ഥരും കോയമ്ബത്തൂര്‍, ഹൊസൂര്‍ മേഖലകളില്‍ നിന്നുള്ള 31 വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും ഉള്‍പ്പെടെ 200ഓളം പേരടങ്ങിയ ദൗത്യസംഘമാണ് മേഖലയില്‍ തുടരുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് ആനയെ നിരീക്ഷിക്കുന്നത്. വനത്തില്‍ ആനയെ നിരീക്ഷിക്കാൻ പരിശീലനം നേടിയ ആദിവാസി സംഘവും ഇവര്‍ക്കൊപ്പമുണ്ട്. കൂടാതെ, സ്വയംഭൂ, മുത്തു, ഉദയൻ എന്നീ മൂന്ന് കുങ്കിയാനകളും കമ്ബത്ത് തുടരുകയാണ്.

ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാല്‍ മയക്കു വെടിവെക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വനത്തില്‍ നിന്ന് പുറത്തുകടക്കുന്നില്ലെങ്കില്‍ ഉള്‍വനത്തിലേക്ക് തുരത്താൻ വേണ്ടിയുള്ള ശ്രമവും നടത്തും. ആനയുടെ തുമ്ബിക്കൈയില്‍ മുറിവേറ്റിട്ടുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ ആന സഞ്ചരിക്കുന്ന ദൂരവും കുറഞ്ഞിട്ടുണ്ട്.

മേയ് 27ന് കമ്ബം ടൗണിലിറങ്ങിയ അരിക്കൊമ്ബൻ നാശനഷ്ടങ്ങളുണ്ടാക്കുകയും ജനങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്തതോടെയാണ് ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്. എന്നാല്‍, ഇതിന് പിന്നാലെ ആന വനമേഖലയിലേക്ക് കയറുകയായിരുന്നു. ഏപ്രില്‍ 29ന് ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് മയക്കുവെടി വെച്ച്‌ പിടികൂടി പെരിയാര്‍ കടുവസംരക്ഷണ മേഖലയില്‍ തുറന്നുവിട്ട ആനയാണ് പിന്നീട് തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്ക് കടന്നത്.

അതിനിടെ, അരിക്കൊമ്ബന് ചികിത്സ നല്‍കണമെന്നും തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്ബനെ കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ച ട്വന്റി-20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബിന് ഇന്നലെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനമേറ്റു. സാബുവിന്‍റേത് തെറ്റായ വാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിയുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്നും വിമര്‍ശിച്ചു.

ആന നിലവില്‍ തമിഴ്നാട്ടിലാണുള്ളത്. അവിടെ ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ പിടികൂടി സംരക്ഷിക്കാനാണ് തീരുമാനം. ആനയെ പിടികൂടിയാല്‍ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ചോദിച്ച കോടതി ഹരജി തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular