Saturday, July 27, 2024
HomeKeralaഅതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് സ്വദേശിയെ സൈന്യം വധിച്ചു

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് സ്വദേശിയെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്‌എഫ് വധിച്ചു.
സാംബ സെക്ടറിലെ മംഗു ചാക്ക് ബോര്‍ഡര്‍ ഔട്ട് പോസ്റ്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുന്നറിയിപ്പ് അവഗണിച്ച്‌ അതിര്‍ത്തിയിലെ വേലി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ചയാള്‍ക്ക് നേരെ ബിഎസ്‌എഫ് വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല.
ജമ്മു ഡിവിഷനിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് ബിഎസ്‌എഫ് പരാജയപ്പെടുത്തിയിരിക്കുന്നത്.
RELATED ARTICLES

STORIES

Most Popular