Saturday, April 20, 2024
HomeKeralaസംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും: സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും: സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം : രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസില്‍ രാവിലെ 10 മണിക്ക് നിര്‍വഹിക്കും.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി.ആര്‍. അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊല്ലം ശങ്കരമംഗലത്തും വീണ ജോര്‍ജ് പത്തനംതിട്ട കടമ്മനിട്ടയിലും വി.എന്‍. വാസവന്‍ കോട്ടയം തലയോലപ്പറമ്ബിലും, മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവര്‍ തൃശ്ശൂരില്‍ വിവിധ സ്‌കൂളുകളിലും, റോഷി അഗസ്റ്റിന്‍ ഇടുക്കി വാഴത്തോപ്പിലും പി. പ്രസാദ് ആലപ്പുഴ പോളതൈയിലും പി. രാജീവ് എറണാകുളത്തും, കെ, രാധാകൃഷ്ണന്‍ തൃശ്ശൂരിലും, എം.ബി. രാജേഷ് പാലക്കാട് മലമ്ബുഴയിലും, വി. അബ്ദുറഹിമാന്‍ മലപ്പുറം കല്പകഞ്ചേരിയിലും, പി.എ. മുഹമ്മദ് റിയാസ് കോഴിക്കോടും, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ വയനാട്ടിലും, വി. ശിവദാസന്‍ എംപി കണ്ണൂരിലും, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കും.

സംസ്ഥാനത്താകെ 6849 എല്‍ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും 359 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുമാണ് ഉള്ളത്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അണ്‍ എയിഡഡ് കൂടി ചേര്‍ക്കുമ്ബോള്‍ ഇത് 15,452 ആകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular